ഹാസ്യ താരം യോഗി ബാബു തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ്. അദ്ദേഹം അഭിനയിക്കാതെ കോളിവുഡിൽ ഒരു സിനിമയും റിലീസാകില്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്. രജനികാന്ത്, വിജയ്, അജിത്ത്, സൂര്യ, ധനുഷ് തുടങ്ങി എല്ലാ നായകന്മാർക്കുമൊപ്പം താരം സ്‌ക്രീൻ സ്പേസ് പങ്കിട്ടു. ഇപ്പോഴിതാ നടൻ മലയാള സിനിമയിലേക്ക്.
'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിലൂടെ യോഗി ബാബുവും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, യോഗി ബാബു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.