ധനുഷിന്റെ പേരും പറഞ്ഞ് നിശ്ചയത്തിന്റെ അന്നും വരുണും തൃഷയും വഴക്കിട്ടു, കല്യാണം തന്നെ വേണ്ടെന്ന് വെച്ച് നടി!

നിഹാരിക കെ.എസ്

വെള്ളി, 7 മാര്‍ച്ച് 2025 (09:45 IST)
കരിയറിൽ മികച്ച ഫോമിലാണ് നടി തൃഷ ഇപ്പോൾ. പ്രായം നാല്‍പ്പതിലേക്ക് കടന്നെങ്കിലും നടി ഇതുവരെ വിവാഹം ചെയ്തിട്ടില്ല. ഒരു ബന്ധം വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് തൃഷ ആ ബന്ധത്തിൽ നിന്നും പിന്തിരിഞ്ഞത്. ബിസ്‌നസുകാരനായ വരുണ്‍ മന്യനെയാണ് തൃഷ വിവാഹം കഴിക്കാനിരുന്നത്. 2015 ജനുവരി 23 നാണ് വിവാഹ നിശ്ചയം നടന്നത്.
 
തൃഷയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം മാസം തൃഷ ആ ബന്ധത്തില്‍ നിന്നും പിന്മാറി. വിവാഹത്തോടെ അഭിനയം നിര്‍ത്തണമെന്ന് വരുണ്‍ തൃഷയോട് പറഞ്ഞുവത്രേ. നടന്‍ ധനുഷാണ് വരുണും തൃഷയും തമ്മില്‍ ഉടക്കാനുണ്ടായ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തന്നെ ധനുഷുമായി വരുണിന് പ്രശ്‌നങ്ങളുണ്ട്. 
 
തൃഷയുടെ അടുത്ത സുഹൃത്താണ് ധനുഷ്. വിവാഹ നിശ്ചയത്തിന് ധനുഷും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് വരുണിന് ഇഷ്ടമായില്ല. ധനുഷിനെ ക്ഷണിച്ചതിന്റെ പേരില്‍ വരുണും തൃഷയും തമ്മില്‍ വഴക്കുണ്ടായി. വിവാഹ നിശ്ചയ ദിവസം തന്നെ ഇരുവരും തമ്മില്‍ വാക് പോരുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിനെ തനിക്ക് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് തൃഷ പറഞ്ഞത്. ഇത്തരത്തില്‍ തന്നെ നിയന്ത്രിക്കാന്‍ നിരന്തരം വരുണ്‍ ശ്രമിച്ചിരുന്നത് തൃഷയ്ക്ക് കടുത്ത മനപ്രയാസമുണ്ടാക്കി. ഇതോടെയാണ്, ബന്ധം തന്നെ വേണ്ടെന്ന് തൃഷ തീരുമാനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍