അജിത്തിനോട് മുട്ടാനില്ല, ഇഡ്ലി കട റിലീസ് മാറ്റിവെച്ച് ധനുഷ്

അഭിറാം മനോഹർ

ചൊവ്വ, 4 മാര്‍ച്ച് 2025 (20:23 IST)
തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. സിനിമ അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ തന്നെ സിനിമയില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷയേറെയാണ്. അജിത്തിന്റെ കട്ട ആരാധകനായ ആദിക് രവിചന്ദര്‍ മാര്‍ക്ക് ആന്റണി എന്ന വിജയചിത്രത്തിന് ശേഷം ഒരുക്കുന്ന സിനിമയായതിനാല്‍ നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച സിനിമയാകും ഗുഡ് ബാഡ് അഗ്ലി എന്നാണ് ആരാധക പ്രശംസ.
 
 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേതാളം, മങ്കാത്ത, ബില്ല തുടങ്ങിയ സിനിമകളില്‍ ആരാധകര്‍ കണ്ട അജിത്തിന്റെ മാസ് രംഗങ്ങളാല്‍ സമ്പന്നമായിരിക്കും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിക്കൊപ്പം ക്ലാഷ് റിലീസ് പ്രഖ്യാപിച്ച ധനുഷ് ചിത്രമായ ഇഡ്‌ലി കടൈ റിലീസ് തീയ്യതി മാറ്റിയെന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്ത് നിന്നും വരുന്നത്. ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്യുന്ന ഏപ്രില്‍ 10ന് തന്നെയായിരുന്നു ഇഡ്‌ലി കടൈ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
 
 നിലവില്‍ ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മറ്റ് സിനിമകളൊന്നും അജിത് കുമാര്‍ സ്വീകരിച്ചിട്ടില്ല. അജിത്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധനുഷ് താത്പര്യപ്പെടുന്നതായും സിനിമാവൃത്തങ്ങളില്‍ സംസാരമുണ്ട്. ഇതും ക്ലാഷ് റിലീസ് ഒഴിവാക്കാന്‍ കാരണമായതായും ആരാധകര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍