ഇന്ന് തൃഷയാണ് താരം, സിമ്രാൻ സഹനടിയും!

നിഹാരിക കെ.എസ്

ശനി, 1 മാര്‍ച്ച് 2025 (10:33 IST)
നടിമാർക്ക് അധികം കാലം തങ്ങളുടെ സ്ഥാനം നിലനിർത്താൻ സാധിക്കില്ല. പത്ത് വർഷം പരമാവധി പിടിച്ച് നിൽക്കും. അതിന് ശേഷം ​ഗ്രാഫ് ഇടിയും. പത്ത് വർഷം കഴിഞ്ഞും താരമൂല്യം ഉയർത്തി മുൻനിരയിൽ നിൽക്കാൻ നയൻതാര, തൃഷ തുടങ്ങിയ നടിമാർക്കെ സാധിച്ചിട്ടുള്ളൂ. എന്നാൽ, ഒരുകാലത്ത് തമിഴകത്തിന്റെ ഹരമായി മാറിയ നടിയായിരുന്നു സിമ്രാൻ.
 
ജ്യോതിക, ലൈല, സിമ്രാൻ ഇവർ മൂന്ന് പേരും ആയിരുന്നു അക്കാലത്തെ താരറാണിമാർ. ഇവർക്കിടയിലേക്കാണ് 2000 ത്തിന്റെ തുടക്കത്തിൽ ശ്രിയ, തൃഷ, നയൻതാര എന്നിവർ കടന്നു വന്നത്. ഈ സമയം, സിമ്രാൻ അടക്കമുള്ള നടിമാർ വിവാഹജീവിതത്തിലേക്ക് കടന്നു. ഇന്ന് നയൻതാരയും തൃഷയുമാണ് തമിഴകത്തെ നമ്പർ വൺ നായികമാർ. ഇവർക്ക് ഇൻഡസ്ട്രിയിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. 
 
ഇന്ന് വീണ്ടും സിനിമാ ലോകത്ത് സജീവമാകുകയാണ് സിമ്രാൻ. എന്നാൽ പഴയ താരമൂല്യം നടിക്കില്ല. റിലീസ് ചെയ്യാനിരിക്കുന്ന അജിത്ത് ചിത്രമായ ​ഗുഡ് ബാഡ് അ​ഗ്ലിയിൽ തൃഷയാണ് നായിക. ചിത്രത്തിൽ ഒരു വേഷം സിമ്രാനും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ കൗതുകരമായ മറ്റൊരു കാര്യവുമുണ്ട്. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന സിനിമയിൽ സിമ്രാനും തൃഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് സിമ്രാനായിരുന്നു താരം. തൃഷ ഈ ചിത്രത്തിൽ ചെറിയ വേഷമാണ് ചെയ്തത്. ഇന്ന് തൃഷ നായികയും സിമ്രാൻ ​​ഗ്രാഫ് ഇടിഞ്ഞ് സഹനടിയുമായി മാറിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍