അണ്ണനിട്ട് യുവന്റെ സംഭവം, വിസില്‍ പോട് സോംഗ് നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

അഭിറാം മനോഹർ

വെള്ളി, 19 ഏപ്രില്‍ 2024 (19:34 IST)
Goat,Vijay
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദളപതി വിജയുടെ സിനിമയ്ക്കായി വലിയ ആകാംക്ഷയോടെയാണ് തെന്നിന്ത്യ കാത്തിരിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമയാകും വിജയുടെ തിയേറ്ററുകളിലെത്തുന്ന സിനിമ. അതിന് ശേഷം ഒരു സിനിമയില്‍ മാത്രമാകും വിജയ് അഭിനയിക്കുക. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഗോട്ടിനായി കാത്തിരിക്കുന്നത്.
 
എന്നാല്‍ മദന്‍ കര്‍ക്കി എഴുതി യുവാന്‍ ശങ്കര്‍ രാജ സംഗീതം ചെയ്ത ആദ്യ ഗാനം പുറത്തുവന്നപ്പോള്‍ അത് തങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം വന്നില്ലെന്നാണ് വിജയ് ആരാധകര്‍ പറയുന്നു. വിജയുടെ കരിയറിലെ തന്നെ മോശം ട്രാക്കാണിതെന്നും അനിരുദ്ധിനെ ട്രാക്ക് ഏല്‍പ്പിക്കണമായിരുന്നുവെന്നും വിജയ് ആരാധകര്‍ പറയുന്നു. അടുത്തിറങ്ങിയ വിജയ് സിനിമകളിലെയെല്ലാം പാട്ടുകള്‍ വമ്പന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ ഗോട്ടിലെ വിസില്‍ പോട് പാട്ട് വന്നതും പോയതും അറിഞ്ഞില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.
 
നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നതെങ്കിലും യൂട്യൂബില്‍ 42 ലക്ഷം പേര്‍ വിസില്‍ പോട് സോംഗ് കണ്ടുകഴിഞ്ഞു. രാജു സുന്ദരത്തിന്റെ കോറിയോഗ്രഫിയില്‍ വിജയ്,പ്രഭുദേവ,പ്രശാന്ത്,അജ്മല്‍ എന്നിവരുടെ ഡാന്‍സ് സ്‌റ്റെപ്പുകള്‍ റീല്‍സില്‍ വൈറലാണ്. വിജയ് ഇരട്ടവേഷത്തിലെത്തുന്ന സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് താരം മീനാക്ഷി ചൗധരിയാണ് സിനിമയിലെ നായിക. ജയറാം,മോഹന്‍,സ്‌നേഹ,ലൈല,വിടിവി ഗണേഷ്,യോഗി ബാബു,പ്രേം ജി,അരവിന്ദ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍