നായകന്‍ തന്നെ പിന്മാറി, ധനുഷ് ചിത്രത്തിന് എന്ത് സംഭവിച്ചു ?

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂലൈ 2023 (15:25 IST)
പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടിയ തമിഴ് ചിത്രമായിരുന്നു ഡി50. ധനുഷ് സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്നും വിഷ്ണു വിശാല്‍ പിന്മാറിയിരിക്കുകയാണ്. മറ്റു സിനിമകളുടെ തിരക്കില്‍ ആയതിനാലാണ് ഡി50 ചെയ്യേണ്ടെന്ന തീരുമാനത്തില്‍ വിഷ്ണു എത്തിയത്. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും നടന്‍ പറഞ്ഞു.
 
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യയും വിഷ്ണു വിശാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതായിരുന്നു. ധനുഷിന്റെ രണ്ടാമത്തെ സംവിധാനം സംരംഭത്തില്‍ പകരക്കാരനായി ഏതു നടന്‍ എത്തും എന്നതാണ് ഇനി അറിയേണ്ടത്. 'ഡി50' ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെന്നും മറ്റുചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് സിനിമയില്‍ നിന്നും പിന്മാറിയത് എന്നും വിഷ്ണു വിശാല്‍ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article