രോമാഞ്ചം അവസാനിക്കുന്നത് രണ്ടാം ഭാഗം എത്തുമെന്ന് പ്രതീക്ഷയോടെയാണ്. സിനിമ അവസാനിക്കുമ്പോഴും ഇനിയെന്ത് എന്ന ചോദ്യം പ്രേക്ഷകരുടെ ഉള്ളില്‍ ബാക്കിയാവുന്നു. ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം നല്‍കുന്ന രോമാഞ്ചം2 അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ ജിത്തു മാധവന്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് കൈമാറി.