കറുത്ത ചായം തേക്കാന്‍ പറ്റില്ല, സീക്രട്ട് ഏജന്റിന്റെ നിര്‍ദ്ദേശം അനുസരിക്കാതെ ജാന്‍മോണി, ഒടുവില്‍ ബിഗ് ബോസിന്റെ തീരുമാനം

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഏപ്രില്‍ 2024 (09:55 IST)
ബിഗ് ബോസ് ആറാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. മത്സര ചൂട് മത്സരാര്‍ത്ഥികളില്‍ ഉണ്ടാക്കാനായി പുതുവഴികള്‍ തേടുകയാണ് ബിഗ് ബോസ്. അത്തരത്തില്‍ ഒന്നാണ് നോമിനേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ കറുത്തചായം തേക്കുന്നത്.
 
ജിന്റോയെ പവര്‍ ടീം ആദ്യം നോമിനേറ്റ് ചെയ്തു. ഇയാള്‍ക്കെതിരെ തുടര്‍ച്ചയായ നിയമലംഘനമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗബ്രി, റസ്മിന്‍, അപ്‌സര, അര്‍ജുന്‍, ക്യാപ്റ്റന്‍ കൂടിയായ ജാസ്മിന്‍ എന്നിവരെ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ അധികാരമില്ല. ഹൗസിലെ ഒന്‍പത് പേര്‍ നിര്‍ദ്ദേശിച്ച വ്യക്തിയാണ് ജാന്‍മോണി. മോഹന്‍ലാല്‍ അടക്കം ഇവരെ താക്കീത് ചെയ്തിരുന്നു. നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ടും ജാന്‍മോണിക്ക് ലഭിച്ചിരുന്നു.
 
 എന്നാല്‍ നോമിനേഷന്‍ ഘട്ടത്തില്‍ സീക്രട്ട് ഏജന്റ് സായി ജാന്‍മോണിയെ വിളിച്ചു. ജാന്‍മോണിയുടെ മുഖത്ത് തേക്കാനായിരുന്നു സീക്രട്ട് ഏജന്റ് സായി പറഞ്ഞത്. ജാന്‍ അതിന് തയ്യാറായില്ല.ജാനിന് പ്രിവിലേജ് ഉണ്ടോ എന്നായി സായി. ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കമായി. സെല്‍ഫ് റെസ്പെക്ട് എന്നാണ് മറുപടിയായി ജാന്‍ പറഞ്ഞത്.
 
ക്യാപ്റ്റനായ ജാസ്മിന്‍ ഇടപെട്ടെങ്കിലും ബിഗ് ബോസിന്റെ തീരുമാനം വരട്ടെ എന്നാണ് സായി പറഞ്ഞത്.രസ്മിനും, നോറയും ജാനിനെ എതിര്‍ക്കുന്നതും കണ്ടു.
 പുതുതായി വന്ന സിബിന്‍ അടക്കമുള്ളവര്‍ ജാന്‍മണിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അനുവാദമില്ലാതെ മുഖത്ത് എഴുതരുത് എന്ന നിര്‍ദ്ദേശമാണ് ബിഗ് ബോസ് പിന്നെ നല്‍കിയത്.
 
 വീട്ടിലെ എല്ലാവരും എന്തിനാണ് ജാന്‍മോണിയെ പേടിക്കുന്നത് എന്ന ചോദ്യം സായി ഉയര്‍ത്തി.ഇതിനെ തുടര്‍ന്ന് തന്നെ ഈക്കാരണത്താല്‍ ജാനിനെ നോമിനേറ്റ് ചെയ്ത സീക്രട്ട് ഏജന്റ് സായിയെ ക്യാപ്റ്റനായ ജാസ്മിന്‍ നോമിനേറ്റ് ചെയ്തു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍