ബിഗ് ബോസ് മലയാളം ആറാം സീസണിലും പ്രണയകാലം. പരസ്പരം അടുപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും പതിവുപോലെ ബിഗ് ബോസ് ഒരുക്കിക്കൊടുക്കും. അങ്ങനെ ഇരുപത്തിയെട്ടാമത്തെ ദിവസം രാത്രി 12 മണി കഴിഞ്ഞപ്പോള്‍ രസ്മിനാണ് തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.ശ്രിതുവിനോടാണ് രസ്മിന്റെ തന്റെ താല്‍പ്പര്യം വെളിപ്പെടുത്തിയത്.
ലോണിലെ ഉയരമുള്ള ഭാഗത്ത് കിടന്നു കൊണ്ടാണ് ഇരുവരും സംസാരിച്ചത്. പെട്ടെന്ന് തന്നെ എഴുന്നേറ്റ് ഇതാരോടെങ്കിലും പറയണമെന്ന് ശ്രിതു പറഞ്ഞു. നിന്നെ വിശ്വാസമുള്ളത് കൊണ്ടും നിനക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനും ആണ് ഇത്തരം ഒരു കാര്യം പറയുന്നത്.സോറി എന്നും രശ്മിന്‍ പറഞ്ഞു. അത് പ്രശ്‌നമില്ലെന്നും ശ്രിതു പറഞ്ഞു. ഇതിനുശേഷം അടുക്കളയില്‍ എത്തി ശ്രിതു വെള്ളം കുടിക്കുമ്പോള്‍ ഓകെ അല്ലേ എന്ന് രശ്മിന്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷം ശ്രിതു കിടക്കാന്‍ പോകുമ്പോള്‍ വിശ്വാസം അതല്ലേ എല്ലാം എന്നും രശ്മിന്‍ പറയുന്നു.