105 കിലോയില്‍ നിന്നും 72ലേക്ക്, അതികഠിന യാത്ര, വീഡിയോയുമായി നടന്‍ ചിമ്പു

കെ ആര്‍ അനൂപ്
വെള്ളി, 4 ഫെബ്രുവരി 2022 (11:03 IST)
ഇനി സിനിമയിലൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന തോന്നല്‍ ഇന്‍ഡസ്ട്രിയില്‍ റെഡ് കാര്‍ഡ് കിട്ടിയ ഒരു താരത്തിന്റെ അവസ്ഥ പറയാതെ തന്നെ എല്ലാവര്‍ക്കും മനസ്സിലാകും. മാനസിക സമ്മര്‍ദം മൂലം ചിമ്പുവിന്റെ കൂടി വന്നു. അത് നിയന്ത്രിക്കാന്‍ ചെയ്യാനാകാത്ത മാനസിക അവസ്ഥ. 105 കിലോ വരെ എത്തിയതോടെ നടന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനി ഇങ്ങനെ പോയാല്‍ ശരിയാകില്ല. 
 
പിന്നീടുള്ള മാസങ്ങള്‍ കഠിന പരിശീലനത്തിന്റേത് ആയിരുന്നു. 105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച ചിമ്പുവിന്റെ യാത്രയ്ക്ക് തുടക്കമായി. 
 
രാവിലെയും വൈകിട്ടും ആദ്യം നടത്തത്തിലൂടെ തുടങ്ങി. പതിയെ നീന്തല്‍ ,ജിം, ക്രിക്കറ്റ്, ടെന്നിസ് പോലുള്ള കളികള്‍ പതിയെ ശരീരഭാരം കുറഞ്ഞു തുടങ്ങി.
 
 തീര്‍ന്നില്ല കുതിരയോട്ടം, ജിം, കളരി, നടി ശരണ്യയുടെ കീഴില്‍ നൃത്തം അങ്ങനെ തന്നാലാവുന്ന തരത്തില്‍ കഠിനമായി തന്നെ നടന്‍ അധ്വാനിച്ചു.ഇപ്പോഴിതാ ആ പരിണാമത്തിന്റെ വിഡിയോ നടന്‍ തന്നെ പങ്കുവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article