ആ രംഗം സിനിമയില്‍ ഉണ്ടാകില്ല, പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍,'തുനിവ്' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഡിസം‌ബര്‍ 2022 (15:06 IST)
സംവിധായകന്‍ എച്ച് വിനോദിനൊപ്പം തുടര്‍ച്ചയായി മൂന്നാം തവണയും അജിത്ത് കൈകോര്‍ക്കുന്ന 'തുനിവ്' റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയിലെ അജിത്തിന് ഏറെ ഇഷ്ടപ്പെട്ട ഒരു സീന്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍ ഫൈനല്‍ കോപ്പിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
സിനിമയുടെ വിതരണാവകാശം ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കി. വിതരണ പങ്കാളിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ആ സീന്‍ ഒഴിവാക്കിയത് എന്നും പറയപ്പെടുന്നു.
 
 1987-ല്‍ പഞ്ചാബില്‍ നടന്ന ഒരു യഥാര്‍ത്ഥ ബാങ്ക് കവര്‍ച്ചയെക്കുറിച്ചാണ് സിനിമ പറയാന്‍ പോകുന്നത്. മഞ്ജു വാര്യര്‍, സമുദ്രക്കനി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍