ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന! വിമര്‍ശിച്ച് ഹൈക്കോടതി

നിഹാരിക കെ എസ്
വെള്ളി, 6 ഡിസം‌ബര്‍ 2024 (14:08 IST)
നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നൽകിയ സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വി.ഐ.പി പരിഗണനയിലാണ് താരം ശബരിമല ദർശനം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. 
 
ഇന്നലെയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നടയടക്കുന്നതിന് തൊട്ട് മുമ്പാണ് ദിലീപ് ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് ശബരിമലയില്‍ നിന്നും മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. 
 
അതേസമയം ദിലീപിന്റെ രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രിന്‍സ് ആന്‍ഡ് ഫാമിലി, ഭാഭാഭാ എന്നിവയാണ് അടുത്തവര്‍ഷം റിലീസിനെത്തുന്ന ദിലീപ് സിനിമകള്‍. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സിദ്ദിഖ്, ധ്യാന്‍ ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article