ഇന്ത്യന്‍ സിനിമാലോകത്ത് സിനിമാക്കാര്‍ക്കിടയില്‍ ഒട്ടേറെ ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലും ഫഹദ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇംതിയാസ് അലി സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.