വിനായകൻ അർഹിക്കുന്നു, അവന് കൊടുക്കണമെന്ന് മാല പാര്‍വതി; വിനായകനോടൊപ്പം, അവാർഡ് കിട്ടണം... കിട്ടിയേ തീരൂയെന്ന് ലിജോ ജോസ് പെല്ലിശ്ശേരി: വിനായകന് പിന്നില്‍ അണിനിരന്ന് സോഷ്യല്‍ മീഡിയ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ക്കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ മോഹന്‍ലാലോ അതോ വിനായകനോ എന്ന നിലയിലാണ് പല സ്ഥലങ്ങളിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വിനായകന് പിന്നിലാണ് ഭൂരിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അണിനിരക്കുന്നത്.
നിരവധിയാളുകളാണ് വിനായകന് അവാര്‍ഡ് ലഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്നത്. സാമൂഹിക പ്രവര്‍ത്തകയായ പാര്‍വതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഉള്‍പ്പെടെയുള്ളവര്‍ വിനായകന് അനുകൂലമായി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.