'വാരിസ്'ല്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ക്ലൈമാക്‌സ്, ചിത്രീകരണ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 18 നവം‌ബര്‍ 2022 (15:04 IST)
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രമായ 'വാരിസ്' ഒരുങ്ങുകയാണ്.സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്.നവംബര്‍ 19 ന് ബെല്ലാരിയില്‍ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും. 
 
ഗാനത്തിന്റെ ചിത്രീകരണത്തിലാണ് ടീം.
 ഇതിനുശേഷം മുഴുവന്‍ ടീമും ഹൈദരാബാദിലേക്ക് ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ക്ലൈമാക്‌സ് സീക്വന്‍സ് ചിത്രീകരിക്കാന്‍ പോകുമെന്നാണ് വിവരം. 
 
ഹൈദരാബാദില്‍ 10 ദിവസത്തെ ചിത്രീകരണത്തിന് ശേഷം സിനിമയുടെ ചിത്രീകരണം പൂര്‍ണമായും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. 
 ഡിസംബര്‍ 5 മുതല്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുമെന്ന് പറയപ്പെടുന്നു. ഹൈദരാബാദിലെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് പുറമെ സാങ്കേതിക സംഘം ലഡാക്കിലേക്കും യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണ്.  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article