വീണ്ടും കമല്‍ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 17 നവം‌ബര്‍ 2022 (15:14 IST)
മെഗാ-ബ്ലോക്ക്ബസ്റ്റര്‍ 'വിക്രം' എന്ന ചിത്രത്തിന് ശേഷം കമല്‍ഹാസന്‍ തിരക്കുകളിലാണ്.എച്ച് വിനോദുമായി നടന്‍ കൈകോര്‍ക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള സൂചന ഉദയനിധി സ്റ്റാലിന്‍ നല്‍കിയിരുന്നു.
 
 കമല്‍ഹാസന്‍ ചിത്രത്തില്‍ വിജയ് സേതുപതയും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
 
എച്ച് വിനോദ് അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്.തുനിവ് റിലീസിന് ഒരുങ്ങുന്നു.കമല്‍ഹാസന്റെ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.2023 ന്റെ തുടക്കത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.ഇത് ഒരു രാഷ്ട്രീയ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍