കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ വിജയ് സേതുപതി ചിത്രമാണ് മാമനിതന്‍.സീനു രാമസാമി സംവിധാനം ചെയ്ത സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.സംവിധായകന്‍ ശങ്കര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.
ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി മാമനിതന്‍ തന്നതായി ശങ്കര്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. വിജയ് സേതുപതിയുടെ മികച്ച പ്രകടനത്തിന് നടന്‍ ദേശീയ അവാര്‍ഡിന് അര്‍ഹനാണെന്ന് അദ്ദേഹം പറയുന്നു.ഇളയരാജയുടെയും യുവന്‍ ശങ്കര്‍ രാജയുടെയും സംഗീതത്തിനും സംവിധായകന്‍ കൈയടിച്ചു.
ശങ്കറിന് നന്ദിപറഞ്ഞുകൊണ്ട് സീനു രാമസാമിയും എത്തി.
#Maamanithan Got the satisfaction of watching a good film,Dir @seenuramasamy put his heart &soul and made this a realistic classic