വല്ലാത്തൊരു അവസ്ഥയിലായി,ആ സിനിമ എത്രപേര്‍ക്ക് മനസ്സിലാകുമെന്ന് അറിയില്ല, മമ്മൂട്ടി ചിത്രത്തെക്കുറിച്ച് വിജയ് സേതുപതി

കെ ആര്‍ അനൂപ്
ശനി, 15 ജൂണ്‍ 2024 (12:24 IST)
മലയാള സിനിമകള്‍ കാണാറുണ്ടെന്നും പ്രേമലു ഉള്‍പ്പെടെയുള്ള സിനിമകള്‍ കുടുംബത്തോടൊപ്പമാണ് കണ്ടതെന്നും വിജയ് സേതുപതി. മമ്മൂട്ടി ചിത്രങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്ത് കാണാന്‍ നടന്‍ ശ്രദ്ധിക്കാറുണ്ട്.കാതലും നന്‍പകല്‍ നേരത്ത് മയക്കവും താരം കണ്ടിരുന്നു.'നന്‍പകല്‍ നേരത്ത് മയക്കം' കണ്ട് വല്ലാത്തൊരു അവസ്ഥയിലായെന്നും ഒരുപാട് പേര്‍ക്ക് ആ സിനിമ സജസ്റ്റ് ചെയ്‌തെന്നും വിജയ് സേതുപതി പറഞ്ഞു.
 
'ഈയടുത്ത് ഇറങ്ങിയ മലയാള സിനിമകള്‍ പലതും കണ്ടു. പ്രേമലു ഫാമിലിയുടെ കൂടെയാണ് കണ്ടത്. എല്ലാവരും ഒരുപാട് ചിരിച്ചു. മമ്മൂക്കയുടെ കാതലും നന്‍പകല്‍ നേരത്ത് മയക്കവും കണ്ടിട്ടുണ്ട്. 'നന്‍പകല്‍ നേരത്ത് മയക്കം' കണ്ട് വല്ലാത്തൊരു അവസ്ഥയിലായി. ഒരുപാട് പേര്‍ക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമയ്ക്ക് എന്തോ പ്രത്യേകതയുണ്ട്. എത്രപേര്‍ക്ക് ആ സിനിമ മനസ്സിലാകുമെന്ന് അറിയില്ല. പക്ഷേ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
 
രണ്ട് കഥാപാത്രമായി ഒരേ സമയം അഭിനയിക്കുന്ന സീനും ലാസ്റ്റ് മലയാളിയായി മാറുന്ന സീനും ഒക്കെ എന്ത് ഗംഭീരമായാണ് മമ്മൂക്ക ചെയ്തു വച്ചിരിക്കുന്നത്. അതുപോലെ ക്ലൈമാക്‌സ് സീനിന് മുമ്പ് ആ നിഴല്‍ കാണിക്കുന്ന സീന്‍ ഒക്കെ രണ്ടാമത് കാണുമ്പോഴാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുക. നന്‍പകല്‍ നേരത്ത് മയക്കം കണ്ടശേഷം ഞാന്‍ വല്ലാത്ത അവസ്ഥയിലായി.',- വിജയ് സേതുപതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article