'മാസ്റ്റര്‍' ടീം വീണ്ടും ഒന്നിക്കുന്നു, 'ദളപതി 67' അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (11:27 IST)
'മാസ്റ്റര്‍'ന് ശേഷം വീണ്ടും സംവിധായകന്‍ ലോകേഷ് കനകരാജ് വിജയിനൊപ്പം കൈകോര്‍ക്കുന്നു. 'ദളപതി 67' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് കേള്‍ക്കുന്നു.
 
'മാസ്റ്റര്‍' ഷൂട്ടിംഗിനിടെ തന്നെ സംവിധായകന്‍ ഈ സിനിമയെക്കുറിച്ച് സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ കഥ പൂര്‍ണ്ണമായും പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്.
 
 നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം 'ബീസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്.ചെന്നൈ, ഡല്‍ഹി ഷെഡ്യൂളുകള്‍ക്ക് ശേഷം 'ബീസ്റ്റ്' ടീം ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. അവസാന ഷെഡ്യൂള്‍ വൈകാതെ തുടങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍