ഉടയാനുള്ളതൊക്കെ ഉടഞ്ഞുതന്നെ പോകട്ടെ, പ്രതികരണവുമായി വിധു വിന്‍സെന്റ്

അഭിറാം മനോഹർ
ചൊവ്വ, 27 ഓഗസ്റ്റ് 2024 (15:55 IST)
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് സംവിധായക വിധു വിന്‍സെന്റ്. ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്ന് വിധു കുറിച്ചു. സിനിമയില്‍ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങള്‍ ഉള്ളതെന്നും കായിക രംഗത്തും അക്കാദമിക് രംഗത്തും മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും എല്ലാമുണ്ടെന്നും വിധു വിന്‍സെന്റ് കുറിച്ചു. Hats off to WCC എന്നാണ് വിധു ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
 
സിനിമാരംഗത്തെ ചൂഷണങ്ങളെ കുറിച്ചുള്ള തുറന്നുപറച്ചിലുകളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ അടക്കം അമ്മയുടെ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ- അച്ചടി മാധ്യമങ്ങളില്‍ അമ്മ സംഘടനയിലെ ഭരണസമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മയിലെ നിലവിലെ ഭരണ സമിതി ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജിവെയ്ക്കുന്നുവെന്നും 2 മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തെരെഞ്ഞെടുക്കുമെന്നുമാണ് അമ്മ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article