‘വരനെ ആവശ്യമുണ്ട്’ എന്ന് അമസോണ്‍ പ്രൈമില്‍ കാണാം? ഡേറ്റ് ഇതാ ഇവിടെ !

ഗേളി ഇമ്മാനുവല്‍

വെള്ളി, 3 ഏപ്രില്‍ 2020 (20:49 IST)
ദുല്‍ക്കര്‍ സല്‍മാന്‍ - കല്യാണി പ്രിയദര്‍ശന്‍ ജോഡിയുടെ ‘വരനെ ആവശ്യമുണ്ട്’ എന്ന ഫാമിലി എന്‍റര്‍ടെയ്‌നര്‍ എന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കാണാനാകും എന്ന് ഏവരും കാത്തിരിക്കുകയാണ്. അതിന് ഇനി അധികം വൈകില്ല എന്ന് ഇപ്പോള്‍ അറിയാനാകുന്നു.
 
അനൂപ് സത്യന്‍ സംവിധാനം ചെയ്‌ത ഈ സിനിമ ഏപ്രില്‍ 14ന് അമസോണ്‍ പ്രൈം വീഡിയോയില്‍ എത്തും. വിഷു സ്പെഷ്യലായി എത്തുന്ന ഈ ചിത്രത്തില്‍ സുരേഷ്ഗോപി - ശോഭന ജോഡിയുടെ പ്രകടനമാണ് ഹൈലൈറ്റ്.
 
2020 വമ്പന്‍ ഹിറ്റായി മാറിയ വരനെ ആവശ്യമുണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ഗംഭീര പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. തിയേറ്ററുകളെ ഇളക്കിമറിച്ച ‘അയ്യപ്പനും കോശിയും’ ഡിജിറ്റല്‍ ഫോര്‍മാറ്റിലെത്തിയപ്പോഴും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍