മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ക്കറിന്‍റെയും നായികയാകാന്‍ മഞ്‌ജു വാര്യര്‍ !

അനിരാജ് എ കെ

വെള്ളി, 13 മാര്‍ച്ച് 2020 (16:20 IST)
അടുത്തിടെ റിലീസായ ‘ട്രാന്‍സ്’ എന്ന സിനിമ പ്രതീക്ഷിച്ചതുപോലെ വിജയമായില്ല. അതിന്‍റെ നിരാശ സംവിധായകന്‍ അന്‍‌വര്‍ റഷീദിനുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ തന്‍റെ അടുത്ത സംവിധാന സംരംഭത്തിലേക്ക് കടക്കുകയാണ് അന്‍‌വര്‍.
 
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കിയാണ് അന്‍‌വര്‍ റഷീദ് അടുത്ത സിനിമ സംവിധാനം ചെയ്യുന്നത്. മഞ്‌ജു വാര്യര്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍, മമ്മൂട്ടിക്ക് പിന്നാലെ ദൂല്‍ക്കറിന്‍റെയും നായികയായി മഞ്‌ജു ഈ സിനിമയോടെ മാറും.
 
ഐശ്വര്യ ലക്‍ഷ്‌മിയെയും ഈ സിനിമയില്‍ നായികയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ മഞ്‌ജുവോ ഐശ്വര്യയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നേരത്തേ, ദുല്‍ക്കറിനെ നായകനാക്കി അന്‍‌വര്‍ സംവിധാനം ചെയ്‌ത ഉസ്‌താദ് ഹോട്ടല്‍ മികച്ച വിജയം കൈവരിച്ചിരുന്നു. ദുല്‍ക്കറിന്‍റെ ബാംഗ്ലൂര്‍ ഡെയ്‌സ് നിര്‍മ്മിച്ചതും അന്‍‌വറായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍