മോഹൻലാൽ ചിത്രം പ്രതിസന്ധിയിൽ? റിലീസ് തടയണമെന്ന് കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി ഹൈക്കോടതിയില്‍

ബുധന്‍, 26 ഫെബ്രുവരി 2020 (16:24 IST)
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം പ്രതിസന്ധിയിൽ? ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലി മരക്കാറിന്റെ പിന്മുറക്കാരി ഹൈക്കോടതിയിൽ മുസീബ മരക്കാര്‍ ആണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
 
മാര്‍ച്ച് 26-നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ചിത്രം റിലീസ് ചെയ്യാൻ ഇനി അധികം ദിവസം ഇല്ലായെന്നിരിക്കെ ഇത്തരമൊരു ഹർജിയുമായി പരാതിക്കാരി എത്തിയതോടെ സിനിമ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴപ്പെടാൻ സാധ്യതയുണ്ട്. 
 
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മഞ്ജു വാര്യർ, കീർത്തി സുരേഷ് എന്നിവരാണ് നായികമാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍