മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു

ചിപ്പി പീലിപ്പോസ്

ബുധന്‍, 11 മാര്‍ച്ച് 2020 (12:07 IST)
സംസ്ഥാനത്ത് കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടി നിൽക്കുന്നത് തടയുന്നതിന്റെ ഭാഗമായി മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിയത്. 
 
കൊറോണയുടെ ഭാഗമായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചത്. സിനിമ ഷൂട്ടിംഗ് നിർത്തിവെയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം അതാത് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും എടുക്കാമെന്ന് ഫെഫ്ക അറിയിച്ചിരുന്നു.
 
ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. മമ്മൂട്ടിയുടെ പുരോഹിതാനായുള്ള ലുക്കില്‍ വന്ന പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍