നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാനും തയ്യാര്‍; മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്നത് ഈ നടനാണെന്ന് ഉര്‍വശി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (18:18 IST)
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ ഫഹദ് ഫാസില്‍ ആയിരിക്കുമെന്ന് നടി ഉര്‍വശി പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിനേക്കാള്‍ മികച്ച നടന്‍ എന്ന് അദ്ദേഹത്തെ വിളിക്കാം. ഏതുതരം കഥാപാത്രവും ചെയ്തു ഫലിപ്പിക്കാന്‍ കഴിയും. നായകവേശം മാത്രമേ ചെയ്യുവെന്ന് ഒരു നിര്‍ബന്ധവും അദ്ദേഹത്തിന് ഇല്ലെന്നും ഉര്‍വശി പറഞ്ഞു. തുടക്കത്തില്‍ തന്നെ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയിലേക്ക് വന്ന ആളാണ് ഫഹദ് ഫാസില്‍.
 
22 ഫീമെയില്‍ കോട്ടയം, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളില്‍ നെഗറ്റീവ് റോളുകളായിരുന്നു. അടുത്തിടെ ഇറങ്ങിയ ആവേശം എന്ന ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ഇമേജ് ഉണ്ടാക്കിയെടുക്കാനും ഫഹദിന് സാധിച്ചിട്ടുണ്ടെന്ന് ഉര്‍വശി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article