മോഹൻലാലിനെയും ജയറാമിന്റെയും കുറിച്ച് നടി ഉർവശി. മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് നൽകുന്ന അഭിനേതാക്കൾ ആണ് ജയറാമും മോഹൻലാലും എന്ന് ഉർവശി പറഞ്ഞു. ചില ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകുമെന്നും പക്ഷെ, മോഹൻലാലും ജയറാമും അങ്ങനെ അല്ലെന്നും ഉർവശി പറയുന്നു.
മറ്റുള്ള ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകും. മോഹൻലാലിന്റെ സിനിമകളിലും മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് ഉണ്ടാകും. കിലുക്കം പോലുള്ള സിനിമകൾ ഒക്കെ അതിലൂടെ ഉണ്ടായ സിനിമകൾ ആണ്. അതുപോലെ ജയറാമും നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്', ഉർവശിയുടെ വാക്കുകൾ.