Urvashi: 'ഞാൻ വിളിച്ചാൽ WCC അംഗങ്ങൾ AMMA-യിലേക്ക് തിരിച്ചുവരും': ഉർവശി

നിഹാരിക കെ.എസ്

ശനി, 6 സെപ്‌റ്റംബര്‍ 2025 (10:50 IST)
അമ്മ എന്ന സംഘടനയിൽ എന്തുകൊണ്ടാണ് താൻ മത്സരിക്കാത്തതെന്ന് തുറന്നു പറഞ്ഞ് നടി ഉർവശി. നമ്മൾക്കെതിരെയുള്ള ഏത് നിലപാടിനെതിരേയും ശബ്ദമുയർത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസമില്ലാത്തിനാലാണ് മത്സരിക്കാതിരുന്നതെന്നും അങ്ങനെയൊരു വിശ്വാസം വരുന്ന സമയത്ത് തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്നും ഉർവശി വ്യക്തമാക്കി.
 
അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് താൻ വിളിക്കുകയായിരുന്നെങ്കിൽ ഡബ്ല്യുസിസി അംഗങ്ങൾ അമ്മയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമെന്നും ഉർവശി അടിവരയിട്ടു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
 
'സംഘടനകൾ എന്തൊക്കെ ഉണ്ടായാലും ഒരാളുടെ ശബ്ദം മാത്രമായി ചില പ്രതിഷേധങ്ങൾ കാലങ്ങളോളം നിലനിൽക്കും. സംഘടിതമായി പ്രതിഷേധം ഉയർത്തുമ്പോൾ അതിന്റെ വാല്യൂ വലുതാണ്. അതുണ്ടാകുന്ന കാലമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. 
 
നമ്മൾക്കെതിരെയുള്ള ഏത് നിലപാടിന് എതിരേയും ശബ്ദമുയർത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാത്തത്. ആ വിശ്വാസം വരുന്ന സമയത്ത് ഞാൻ മത്സരിക്കും. ഞാൻ അതിന്റെ തലപ്പത്ത് ഇരുന്ന് വിളിക്കുകയാണെങ്കിൽ ഡബ്ല്യുസിസി അംഗങ്ങൾ അമ്മയിലേക്ക് വരും. ആ കുടുംബത്തിലുണ്ടാകും', ഉർവശി വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍