'വിത്തൌട്ട് സ്ത്രീകള്‍ പുരുഷന്‍ ഒരു വട്ടപൂജ്യം'; ചിരിപ്പിക്കാന്‍ ഗുണ്ട ജയനില്‍ ജോണി ആന്റണിയും

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (16:50 IST)
സൈജു കുറുപ്പിനെ നായകനാക്കി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. ഫെബ്രുവരി 25ന് പ്രദര്‍ശനം തുടങ്ങാനിരിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണിയും. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
 
'വിത്തൌട്ട് സ്ത്രീകള്‍ പുരുഷന്‍ ഒരു വട്ടപൂജ്യം..
-പുരുഷന്‍ from ദുബായ്
കല്യാണ പെണ്ണിന്റെ വകയിലെ ഏതോ ഒരു...'കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!'- ജോണി ആന്റണി കുറിച്ചു.

സൈജു കുറുപ്പിന്റെ 100-ാംമത് ചിത്രമാണ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍'.കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍