ഈ കല്യാണവീട്ടില്‍ പ്രേമിക്കാന്‍ പറ്റിയ നല്ല പെണ്‍പിള്ളേര്‍ ഉണ്ടോ ? ചോദ്യവുമായി സിജു വില്‍സണ്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 14 ഫെബ്രുവരി 2022 (12:17 IST)
സൈജു കുറുപ്പിനെ നായകനാക്കി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയനില്‍ സിജു വില്‍സണും. കല്യാണപ്പെണ്ണിന്റെ കൂട്ടുകാരനായ കിരണ്‍ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത് എന്ന് നടന്‍ പറയുന്നു.
 
ഈ കല്യാണവീട്ടില്‍ പ്രേമിക്കാന്‍ പറ്റിയ നല്ല പെണ്‍പിള്ളേര്‍ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് നില്‍ക്കുന്ന കിരണിനെയാണ് വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്ററില്‍ കാണാനാകുന്നത്.
 
സൈജു കുറുപ്പിന്റെ 100-ാംമത് ചിത്രമാണ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍'.ഫെബ്രുവരി 25ന് റിലീസിനൊരുങ്ങുന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
 
ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തിലുളള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വര്‍മ്മയാണ്. വരികള്‍ അജിത് പി വിനോദന്‍. പ്രോഗാമിംഗ് മുജീബ് മജീദ്. സിനിമയിലെ എല്ലാ താരങ്ങളും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍