ഉണ്ണി മുകുന്ദന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഭ്രമം. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. സിനിമയിലെ താരത്തിന്റെ രൂപം വ്യക്തമാക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. മുഖത്ത് സ്റ്റിച്ച് ഇട്ട് കയ്യില്‍ മൊബൈല്‍ ഫോണുമായി നില്‍ക്കുന്ന നടനെയാണ് കാണാനാകുന്നത്. പോലീസ് യൂണിഫോമിലുള്ള ഉണ്ണിമുകുന്ദന്റെ ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു.