തിരക്കഥാകൃത്തും സമുദായകനുമായ ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മകളിലാണ് പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍.തന്റെ സംഗീത ജീവിതത്തിലെ ഹിറ്റ് ഗാനങ്ങളില്‍ പലതും ഡെന്നീസ് തിരക്കഥകളിലെ നായകന്മാര്‍ക്ക് വേണ്ടി പാടിയവയാണെന്ന് ഉണ്ണിമേനോന്‍ പറയുന്നു.
ഉണ്ണിമേനോന്റെ വാക്കുകള്‍
ഡെന്നിസ് ജോസഫ്... മലയാള സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍ ഒരാള്‍. തിരക്കഥകളിലെ ശക്തമായ നിറക്കൂട്ടുകളിലൂടെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്ത്, സംവിധായകന്‍. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍പതിപ്പാണ് 'നിറക്കൂട്ടുകളില്ലാതെ'എന്ന പുസ്തകം. ആ പുസ്തകത്തിലെ ഒരേടാണ് ഇവിടെ ഈ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.
എന്റെ സംഗീത ജീവിതത്തിലെ ഹിറ്റ് ഗാനങ്ങളില്‍ പലതും ഡെന്നീസ് തിരക്കഥകളിലെ നായകന്മാര്‍ക്ക് വേണ്ടി പാടിയവയാണ്. തന്റെ ചിത്രങ്ങളിലൂടെ എന്നുമെന്നും മലയാള സിനിമയിലെ നിത്യസാന്നിധ്യമായി അദ്ദേഹം നിറഞ്ഞു നില്‍ക്കും...
മലയാള സിനിമാ ചരിത്രത്തിന്റെ ഒരധ്യായം തന്നെയാണ് 'നിറക്കൂട്ടുകളില്ലാതെ' എന്ന പുസ്തകം. സിനിമകളെ സ്‌നേഹിക്കുന്ന ഏവരും വായിക്കേണ്ട പുസ്തകം.