'ലിയോ'യെക്കുറിച്ച് തൃഷ,'പിഎസ് 2' തിരക്കില്‍ നടി

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ഏപ്രില്‍ 2023 (15:20 IST)
നടി തൃഷ 'പൊന്നിയിന്‍ സെല്‍വന്‍ 2' ന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ്. 15 വര്‍ഷത്തിന് ശേഷം തൃഷ വിജയ്യ്ക്കൊപ്പം ഒന്നിക്കുന്ന 'ലിയോ' ഒരുങ്ങുകയാണ്. 
 
'ലിയോ'യെക്കുറിച്ച് സംസാരിക്കാതെ തൃഷ. തന്റെ അടുത്ത റിലീസ് 'പിഎസ് 2' പ്രൊമോട്ട് ചെയ്യാനാണ് താന്‍ അവിടെയെന്നും വിജയ് നായകനാകുന്ന ചിത്രത്തെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് നടി ഉറപ്പുനല്‍കുകയും ചെയ്തു.
 'പിഎസ് 2' ടീം കോയമ്പത്തൂര്‍ സന്ദര്‍ശനത്തിനിടെയാണ് നടിയോട് 'ലിയോ'യെക്കുറിച്ച് ചോദിച്ചത്.
 
തൃഷ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ ലിയോ ലിയോ ലിയോ എന്ന് വിളിക്കുന്നുണ്ടായിരുന്നു. ലിയോയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ കോയമ്പത്തൂരില്‍ എത്തിയതെന്ന് തൃഷ വെളിപ്പെടുത്തി.  
 
 
മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് റിലീസ് ചെയ്യും, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം പ്രദര്‍ശനത്തിന് എത്തും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍