പുരുഷന്മാർ ദുർബലരും കരയുന്നവരുമാണ്, യഥാർഥ ജീവിതവുമായി അടുത്തുനിൽക്കുന്ന സിനിമ: മമ്മൂട്ടി ചിത്രം കാതലിനെ പുകഴ്ത്തി ന്യൂയോർക്ക് ടൈംസ്

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2023 (09:06 IST)
സമീപകാലത്തായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ സിനിമയാണ് കാതല്‍ ദ കോര്‍ എന്ന സിനിമ. കരിയറിലാദ്യമായി മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി അഭിനയിച്ച ചിത്രം നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. ജിയോ ബേബിയായിരുന്നു സിനിമയുടെ സംവിധാനം. ഇപ്പോഴും തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്ന സിനിമയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്.
 
പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യന്‍ സിനിമയാണ് കാതല്‍. ഇതില്‍ കാര്‍ ചേസുകളോ ആക്ഷനോ ഇല്ല. പുരുഷന്മാര്‍ ദുര്‍ബലരാണ്. അവര്‍ കരയുന്നവരാണ്. എന്നിട്ടും സിനിമയ്ക്ക് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയുടെ വേഷത്തിലെത്തിയത്. വളരെ സെന്‍സിറ്റീവായ വിഷയം ഏറ്റുടുക്കാന്‍ തയ്യാറായതില്‍ മമ്മൂട്ടി പ്രശംസ അര്‍ഹിക്കുന്നു. ഇത് കേരളമെന്ന പ്രദേശത്തിനപ്പുറവും കാതല്‍ ചര്‍ച്ചയാവാന്‍ ഇടയാക്കിയെന്ന് മുജീബ് മാഷല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ കുറിച്ചു. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സ്വദേശിയാണ് മുജീബ് മാഷല്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യാ ബ്യൂറോ ചീഫാണ് മുജീബ്.

അനുബന്ധ വാര്‍ത്തകള്‍

Next Article