റിലീസിന് രണ്ട് നാള്‍ കൂടി,'ഓ മേരി ലൈല' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

ബുധന്‍, 21 ഡിസം‌ബര്‍ 2022 (11:01 IST)
ആന്റണി വര്‍ഗീസിനെ നായകനാക്കി സുഹൃത്ത് കൂടിയായ അഭിഷേക് കെഎസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും. ഡിസംബര്‍ 23നാണ് റിലീസ്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
വെയില്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ സോന ഓലിക്കലാണ് ആന്റണിയുടെ നായികയാകുന്നത്. ലൈലാസുരന്‍ എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 
ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍ കൃഷ്ണ,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍