ജെയിംസ് ബോണ്ട് എന്ന പേര് കേൾക്കുമ്പോൾ ഓർമയിലെത്തുന്ന ഒരേയൊരു താരം; ഷോൺ കോണറിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി

ഞായര്‍, 1 നവം‌ബര്‍ 2020 (14:58 IST)
വെള്ളിത്തരയില്‍ ജയിംസ് ബോണ്ടായി പ്രേക്ഷകർക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ട നടന്‍ ഷോണ്‍ കോണറിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ മമ്മൂട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി കുറിപ്പിലൂടെയാണ് മമ്മൂട്ടി അനശ്വര താരം സിനിമയ്ക്ക് നൽകിയ സംഭാവനകൾ ഓർത്തെടുത്ത് രംഗത്തെത്തിയത. ജെയിംസ് ബോണ്ട് എന്ന പേര് ഓർമിപ്പിയ്ക്കുന്ന ഒരേയൊരു നടനാണ് ഷോൺ കോണറി എന്ന് മമ്മൂട്ടു ഫെയ്സ്ബുക്കിൽ കുറിച്ചു.  
 
'ജെയിംസ് ബോണ്ട് എന്ന പേര് ഓര്‍മിപ്പിക്കുന്ന ഒരേയൊരു നടന്‍. അതാണ് ഷോണ്‍ കോണറി. അത്ഭുതകരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് സഞ്ചരിച്ച താരം. നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒറിജിനൽ എന്നതിന്റെയും അന്താരാഷ്ട്ര സ്പൈ എന്നതിന്റെയും നിര്‍വചനമാണ് ഷോണ്‍ കോണറി. നിങ്ങളുടെ സിനിമകളിലൂടെ നിങ്ങൾ അനശ്വരനായി നിൽക്കും.' മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 1962ല്‍ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. 1983 വരെയുള്ള ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലും ഷോണ്‍ കോണറിയായിരുന്നു നായകൻ. 1988ല്‍ മികച്ച സഹ നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍