ത്രില്ലടിപ്പിക്കാന്‍ ഹണി റോസ്,'റേച്ചല്‍'ലൂടെ നടിയുടെ ശക്തമായ തിരിച്ചുവരവ്

കെ ആര്‍ അനൂപ്

ശനി, 15 ജൂലൈ 2023 (15:20 IST)
ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'റേച്ചല്‍' എന്നാണ് പേരിട്ടിരിക്കുന്നത്.
ഹണി റോസിന്റെ ശക്തമായ കഥാപാത്രം ആകും ഇതെന്ന സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്. കയ്യില്‍ വെട്ടുകത്തിയുമായി ഇറച്ചി നുറുക്കുന്ന നടിയെയാണ് പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലായി ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു.ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ, എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 
ചന്ദ്രു ശെല്‍വരാജ് ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍