കേരള സ്റ്റോറി സംസ്ഥാനത്ത് 21 തിയേറ്ററുകളിൽ, പ്രദർശനത്തിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

Webdunia
വെള്ളി, 5 മെയ് 2023 (12:30 IST)
വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി സംസ്ഥാനത്തെ 21 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിൻ്റെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡ് ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. സിനിമ അടിയന്തിരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നായിരുന്നു കേസ് പരിഗണിച്ച കോടതി നേരത്തെ വ്യക്തമാക്കിയത്.
 
സിനിമയുടെ ഉള്ളടക്കത്തെ പറ്റി കേട്ടറിവ് മാത്രമല്ലേ ഉള്ളു എന്നതായിരുന്നു ട്രെയ്‌ലർ മാത്രം പുറത്തുവന്ന ഘട്ടത്തിൽ ഹർജിക്കാരനോട് കോടതി ചോദിച്ചത്. ഇസ്ലാമിക് ഗേൾസ് ഓർഗണൈസേഷൻ്റേതടക്കം നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.  സിനിമയ്ക്കെതിരായ ഹർജികൾ ചിത്രത്തിൻ്റെ റിലീസിന് മുൻപ് പരിഗണിക്കാൻ കേരള ഹൈക്കോടതിയോട് നിർദേശിക്കണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article