ആ മോഹന്‍ലാല്‍ സിനിമ ഉപേക്ഷിച്ചു, സംവിധായകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ അഭിനയിച്ചു, അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടന്‍ അശോകന്‍

കെ ആര്‍ അനൂപ്

ബുധന്‍, 28 ഓഗസ്റ്റ് 2024 (08:13 IST)
താന്‍ ഉപേക്ഷിച്ച, എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്ത മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പറയുകയാണ് അശോകന്‍. ആ ചിത്രത്തില്‍ ഒരു ഡയലോഗ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പടം ഇറങ്ങിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നും ഒക്കെ നടന്‍ ഓര്‍ക്കുന്നു.
 
'പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് പത്മരാജന്‍ സാര്‍ പലപ്പോഴും പറയുമായിരുന്നു. അത് എനിക്ക് ദോഷം ചെയ്യും എന്നാണ് അദ്ദേഹം അന്ന് പറയാറുള്ളത്. ഒരു സീനോ രണ്ട് സീനോ ഉള്ള ഗസ്റ്റ് അപ്പിയറന്‍സ് ഉള്ള സിനിമയാണെങ്കില്‍ കൂടി അതിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിലേ ചെയ്യാന്‍ പാടുള്ളൂ. അത്തരം വേഷങ്ങള്‍ ചെയ്യരുത് എന്നല്ല സാര്‍ പറഞ്ഞത്. പ്രാധാന്യമുണ്ടെങ്കില്‍ പോയി ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.
 
 സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പടം മുഴുക്കെ നിന്നിട്ട് കാര്യമില്ലല്ലോ. ഒരു ഡയലോഗ് ആണെങ്കില്‍ പോലും അത്രയേറെ പ്രാധാന്യം വേണം. രണ്ട് സീനയേ ഉള്ളൂവെങ്കില്‍ പോലും ആ പടവുമായി ബന്ധമുണ്ടെങ്കില്‍ ആ കഥാപാത്രം ചെയ്യണം. ഞാന്‍ അങ്ങനെ വിട്ട പടമാണ് ഹലോ എന്ന സിനിമ. സത്യത്തില്‍ ഞാന്‍ സത്യത്തില്‍ ഉപേക്ഷിച്ച ഒരു സിനിമയാണ് അത്. റാഫിയും മെക്കാര്‍ട്ടിനും എന്നെ വിളിച്ച് കണ്‍വിന്‍സ് ചെയ്യുകയായിരുന്നു. അവരുടെ നിര്‍ബന്ധത്തില്‍ ആണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിനെ കുറിച്ച് സിനിമ വരുമ്പോള്‍ അറിയാം എന്നായിരുന്നു ഇരുവരും പറഞ്ഞത്. 'നീ സാബു അല്ലേടാ' എന്ന ഒരു ഡയലോഗ് ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അതിന് ഇത്രയും മൈലേജ് ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരു പക്ഷേ ആ കഥാപാത്രം ചെയ്തിട്ടില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായെന്നെ. പടമാണെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു',- അശോകന്‍ പറഞ്ഞു
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍