മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദുവാണെന്നതിന്റെ തെളിവ് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടതായി നടിയും ബിജെപി നേതാവുമായ നമിത. തിങ്കളാഴ്ചയാണ് സംഭവം. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തന്നെ ക്ഷേത്ര ഉദ്യോഗസ്ഥന്‍ തടഞ്ഞതായാണ് നമിത പറയുന്നത്. ഹിന്ദുവാണെന്നതിന് തെളിവ് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.