TORPEDO: അടുത്ത ഹിറ്റടിക്കാന്‍ നസ്ലനും ഗണപതിയും, സംവിധാനം തരുണ്‍ മൂര്‍ത്തി; ഒപ്പം ഫഹദ് ഫാസില്‍ !

രേണുക വേണു

വ്യാഴം, 1 മെയ് 2025 (10:27 IST)
Ganapathi, Fahad Faasil, Naslen and Tharun Moorthy

TORPEDO: ആലപ്പുഴ ജിംഖാനയുടെ വിജയത്തിനു ശേഷം നസ്ലനും ഗണപതിയും ഒന്നിക്കുന്നു. 'തുടരും' സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് നസ്ലന്‍-ഗണപതി ചിത്രം 'ടോര്‍പിഡോ' ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 
 
നസ്ലനും ഗണപതിക്കും ഒപ്പം അര്‍ജുന്‍ ദാസ് പ്രധാന വേഷം അവതരിപ്പിക്കുന്നു. സൂപ്പര്‍താരം ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്. ഫഹദിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെന്നാണ് വിവരം. നടന്‍ ബിനു പപ്പുവാണ് തിരക്കഥ. നിര്‍മാണം ആഷിഖ് ഉസ്മാന്‍. 


സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ക്യാമറ ജിംഷി ഖാലിദ്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം മേയ് അവസാനത്തോടെ ആരംഭിക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍