തുടര്‍ പരാജയങ്ങളുടെ ട്രാക്ക് മാറ്റാന്‍ ദിലീപ്, വരാനിരിക്കുന്ന 'തങ്കമണി' നടനെ കരകയറ്റുമോ ? ടീസര്‍ നാളെ

കെ ആര്‍ അനൂപ്

വ്യാഴം, 30 നവം‌ബര്‍ 2023 (12:29 IST)
തുടര്‍ പരാജയങ്ങളുടെ ട്രാക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ദിലീപ്. രതീഷ് രകുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി എന്ന സിനിമ നടന്റെ അടുത്തതായി പ്രേക്ഷകരിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.D-148 എന്ന താല്‍ക്കാലിക പേരിലായിരുന്നു ഇതുവരെയും സിനിമ അറിയപ്പെട്ടിരുന്നത്. തങ്കമണിയുടെ ടീസര്‍ നാളെ റിലീസ് ചെയ്യും. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി., അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തമിഴ് സിനിമയിലെ താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
 
 സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍