Bhramaygam: മമ്മൂട്ടി സർ, നിങ്ങൾക്ക് മാത്രം ഇതെങ്ങനെ സാധിക്കുന്നു, ഭ്രമയുഗം ട്രെയ്‌ലർ കണ്ട് അന്തം വിട്ട് തമിഴ് സംവിധായകൻ

അഭിറാം മനോഹർ

ചൊവ്വ, 13 ഫെബ്രുവരി 2024 (13:22 IST)
മലയാള സിനിമയുടെ അഭിമാനമായ നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലിടമുള്ളയാളാണ് മമ്മൂട്ടി. സൂപ്പര്‍ താരമെന്ന നിലയില്‍ കേരളത്തിന് പുറത്ത് തമിഴ് നാട്ടിലും ബോക്‌സോഫീസ് വിജയങ്ങള്‍ സ്വന്തമാക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. സമീപകാലത്ത് മമ്മൂട്ടി ചെയ്ത സിനിമകള്‍ വാണിജ്യവിജയങ്ങള്‍ എന്ന നിലയിലും വ്യത്യസ്തമായ സിനിമകള്‍ എന്ന നിലയിലും ഇന്ത്യയാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഭ്രമയുഗം എന്ന സിനിമയില്‍ എന്തായിരിക്കും താരം ചെയ്തിരിക്കുക എന്ന ആകാംക്ഷ എല്ലാ സിനിമാപ്രേമികള്‍ക്കും ഉണ്ട്. ഈ സാഹചര്യത്തില്‍ ഭ്രമയുഗം ട്രെയ്‌ലര്‍ കണ്ട് തമിഴ് സംവിധായകനായ ലിങ്കുസ്വാമി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
 
ഇതിനോടകം ഒട്ടനവധി സിനിമകള്‍ ചെയ്തിട്ടും മമ്മൂട്ടി സറിന് മാത്രം എങ്ങനെ ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. അതില്‍ ആശ്ചാര്യം തോന്നുന്നു. എന്ത് മാന്ത്രികതയാണ് മമ്മൂട്ടി സര്‍ ഒളിപ്പിച്ചിരിക്കുന്നത്. എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ഭ്രമയുഗം ട്രെയിലര്‍ കണ്ടിട്ട് ഗംഭീരമാകുമെന്ന് തോന്നുന്നു.ഭ്രമയുഗം ട്രെയ്‌ലര്‍ ലിങ്ക് പങ്കുവെച്ചുകൊണ്ട് ലിങ്കുസ്വാമി കുറിച്ചു.
 

Still amazed how could @mammukka sir could do such variations even after doing so many films. Just eager to see the magic he gonna create with this. Looks excellent sir #Bramayugam https://t.co/R61Dqs52jE

— Lingusamy (@dirlingusamy) February 11, 2024
തമിഴിലെ ഹിറ്റ് സിനിമകളായ സണ്ടൈക്കോഴി, പയ്യ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ലിങ്കുസ്വാമിയുടെ ആദ്യ തമിഴ് സിനിമയിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. 2001ല്‍ റിലീസായ ആനന്ദന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയെ കൂടാതെ മുരളി,ദേവയാനി,അബ്ബാസ്,സ്‌നേഹ എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. അതേസമയം ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയേറ്ററുകളിലെത്തുന്നത്. ഭൂതകാലം ഒരുക്കിയ രാഹുല്‍ സദാശിവനാണ് സിനിമയുടെ സംവിധായകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍