രാജകുമാരിയെ പോലെ തമന്ന, ഫസ്റ്റ് ലുക്ക് പുറത്തിറക്കി ദിലീപിന്റെ 'ബാന്ദ്ര'

കെ ആര്‍ അനൂപ്

ബുധന്‍, 21 ഡിസം‌ബര്‍ 2022 (11:43 IST)
നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമായ ബാന്ദ്ര ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തമന്നയുടെ പിറന്നാളിന് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bandra (@bandra_movie)

 സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് തമന്ന. കേക്ക് മുറിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷമാക്കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bandra (@bandra_movie)

ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം കൂടിയാണിത് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും.
 
തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍