അങ്ങനെയായിരുന്നില്ല സൂര്യയുടെ 24, ദേ.. ഇതാണ് സത്യം!

Webdunia
വെള്ളി, 10 ജൂണ്‍ 2016 (15:28 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ വരവേറ്റ സൂര്യ ചിത്രമായിരുന്നു 24. വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയ സൂര്യയെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് കാണാം.
 
തെലുങ്കിലെ സൂപ്പര്‍ ഹിറ്റുകളായ 'ഇഷ്ടം', 'മനം', തമിഴില്‍ മാധവന്‍ നായകനായ 'യാവരും നലം' എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മലയാളിയായ വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. സാമന്തയും  നിത്യാമേനോനും നായിക നായകന്മാരായി എത്തിയ സിനിമയ്ക്ക് സംഗീതം നൽകിയത് എ ആർ റഹ്മാനും. 


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article