സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (16:26 IST)
സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'എസ്ജി 255' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രവീണ്‍ നാരായണനാണ്.
 
കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ തുടങ്ങും. ഇക്കാര്യം സുരേഷ് ഗോപി തന്നെയാണ് അറിയിച്ചത്.
 
രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍, ജയരാജിന്റെ ഹൈവേ 2,മാജിക് ഫ്രെയിംസിന്റെ പുതിയ ചിത്രം തുടങ്ങിയ നിരവധി സിനിമകളാണ് സുരേഷ് ഗോപിക്ക് മുന്നിലുള്ളത്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍