എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് സിനിമാലോകം,ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് സ്വീകരിച്ച് രജനി, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (15:03 IST)
ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് സ്വീകരിക്കുന്നതിനായി രജനി കുടുംബത്തോടൊപ്പമാണ് ഡല്‍ഹിയില്‍ എത്തിയത്.അവാര്‍ഡ് ദാന ചടങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ പുരസ്‌കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
താന്‍ ബസ് കണ്ടക്ടറായിരിക്കുമ്പോള്‍ സഹായിച്ച സുഹൃത്ത് രാജ് ബഹദൂറിന് രജനി നന്ദി പറഞ്ഞു. ഒപ്പം തനിക്ക് സിനിമയിലേക്ക് അവസരം നല്‍കിയ സംവിധായകന്‍ സംവിധായകന്‍ കെ ബാലചന്ദറിന് രജനികാന്ത് അവാര്‍ഡ് സമര്‍പ്പിച്ചു. തന്നെ ഒരു ജനപ്രിയ താരമാക്കിയ തമിഴ് ജനതയ്ക്ക് അദ്ദേഹം തമിഴില്‍ നന്ദി പറഞ്ഞു. 

Superstar Rajinikanth receives the Dadasaheb Phalke Award at 67th National Film Awards ceremony in Delhi. pic.twitter.com/x8hVKuCgE0

— ANI (@ANI) October 25, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍