ഒരു ഇടവേളയ്ക്ക് ശേഷം ചൂടന്‍ വേഷവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുന്നു. ഏറ്റവും പുതിയ ചിത്രമായ ‘വണ്‍ നൈറ്റ് സ്റ്റാന്‍ഡി’ലൂടെയാണ് നെഞ്ചിടിപ്പ് കൂട്ടാന്‍ സണ്ണി എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്തു. ഇതുവരെയും ഒന്നര ലക്ഷത്തിലധികമാളുകളാണ് ടീസര്‍ കണ്ടത്.
ഒരു സസ്‌പെന്‍സ് ത്രില്ലറായ ഈ ചിത്രത്തില്‍ തനുജ് വിര്‍വാനിയാണ് സണ്ണിയുടെ നായകന്‍. ജാസ്മിന്‍ മോസസ് ഡിസൂസ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും.
ഒരു പുരുഷനെ ആലിംഗനം ചെയ്യുന്ന സണ്ണിയുടെ ക്ലോസ് അപ്പ് ദൃശ്യങ്ങള്‍ അടങ്ങിയതാണ് ആദ്യ ലുക്ക് പോസ്റ്റര്‍. ആ ചിത്രം കഴിഞ്ഞദിവസമാണ് താരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.