പരസ്ത്രീ ബന്ധം, ഗാർഹീക പീഡനം, നടൻ ഗോവിന്ദയ്ക്കെതിരെ വിവാഹമോചന ഹർജി നൽകി ഭാര്യ സുനിത അഹുജ

അഭിറാം മനോഹർ

ശനി, 23 ഓഗസ്റ്റ് 2025 (08:47 IST)
ബോളിവുഡിലെ സൂപ്പര്‍ താരമായ ഗോവിന്ദയുമായുള്ള കുടുംബജീവിതം അവസാനിപ്പിക്കാനായി വിവാഹമോചന ഹര്‍ജി നല്‍കി ഭാര്യയായ സുനിത അഹുജ. 38 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാനായി മുംബൈ ബാന്ദ്രയിലെ കുടുംബകോടതിയിലാണ് സുനിത ഹര്‍ജി നല്‍കിയത്. ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13 (1)(i), (ia), (ib) പ്രകാരമാണ് ഹര്‍ജി. അവിഹിതബന്ധം, ഗാര്‍ഹീക പീഡനം, ഉപേക്ഷിക്കല്‍ എന്നീ കാരണങ്ങളാണ് വിവാഹമോചനത്തിനായി സുനിത നല്‍കിയിട്ടുള്ളത്.
 
 2025 മെയ് 25ന് ഹര്‍ജിയില്‍ ഗോവിന്ദയോട് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ ഇതുവരെയും ഹാജരായിട്ടില്ല. സുനിത 2025 മാര്‍ച്ച് മുതല്‍ സ്ഥിരമായി കൗണ്‍സലിങ് സെഷനുകളിലും ഹിയറിങ്ങുകളിലും പങ്കെടുത്തു. കഴിഞ്ഞ മാസം പുറത്തുവിട്ട ഒരു വ്‌ളൊഗ്ഗില്‍ തന്റെ വീട് തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അമ്മ കാളി ക്ഷമിക്കില്ലെന്ന് സുനിത അഹുജ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ 12 വര്‍ഷങ്ങളായി തന്റെ ജന്മദിനം താന്‍ ഒറ്റയ്ക്കാണ് ആഘോഷിക്കുന്നതെന്ന് സുനിത പറഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. 1980-90കളില്‍ തന്റെ കോമഡി ടൈമിങ്ങും നൃത്തത്തിന്റെ കഴിവും കാരണം ശ്രദ്ധേയമായ താരമാണ് ഗോവിന്ദ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍