ബോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ആമിര്‍ഖാന്‍- രാജ് കുമാര്‍ ഇറാനി സഖ്യത്തില്‍ വന്ന 3 ഇഡിയറ്റ്‌സ് എന്ന സിനിമ. പ്രമേയം കൊണ്ട് ചര്‍ച്ചയായ സിനിമ ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. ഇപ്പോഴിതാ 3 ഇഡിയറ്റ്‌സില്‍ നായികയായി തന്നെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ആ ഓഫര്‍ താന്‍ ഒഴിവാക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടിയായ കജോള്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കജോളിന്റെ വെളിപ്പെടുത്തല്‍.
2009ല്‍ പുറത്തിറങ്ങിയ 3 ഇഡിയറ്റ്‌സ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും 300 കോടി രൂപ ആദ്യമായി സ്വന്തമാക്കിയ സിനിമയാണ്. ആമിര്‍ഖാന്‍, സല്‍മാന്‍ ജോഷി, ആര്‍ മാധവന്‍, കരീന കപൂര്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാനതാരങ്ങള്‍.