ചിരിച്ച മുഖത്തോടെ അല്ലാതെ മലയാളികൾ സുജാതയെ കണ്ടിട്ടില്ല. അതേ ചിരി അഴകിൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക. സാരിയിലുള്ള പുതിയ ചിത്രങ്ങൾ കണ്ടപ്പോൾ പ്രായം പിന്നോട്ടാണെന്നാണ് ആരാധകർ പറയുന്നത്. സന്തോഷത്തെ കുറിച്ചാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സുജാത പറയുന്നത്.
ഒരുപക്ഷേ പ്രായത്തെ തോൽപ്പിക്കുന്നതും മുഖത്തെ ചിരി തന്നെയായിരിക്കാം. സുജാതയുടെ പാട്ട് കേൾക്കുമ്പോഴോ അവരെ നേരിൽ കാണുമ്പോഴോ ആരാധകർക്ക് വിശ്വസിക്കാനാവാത്തതാണ് സുജാതയ്ക്ക് 61 വയസ്സ് തികഞ്ഞു എന്നത്. ഇക്കഴിഞ്ഞ മാർച്ച് 31നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഗായിക ജന്മദിനം ആഘോഷിച്ചത്.